Tuesday 14 June 2011

മുറി­വ്


പ്ര­ഭാതം:
ആ­കാ­ശ­മൊ­ന്നു തോണ്ടി­നോക്കി
കൈ­വെ­ള്ള­യി­ലെ രേ­ഖ­ക­ളെല്ലാം
ക­റുത്തു­പോയി.


മ­ദ്ധ്യാഹ്നം:
ഈ ഉ­ച്ച­ചൂ­ടിന്‍ മൈ­താ­ന­ത്തി­രുന്ന്
ന­മുക്കും പ്ര­ണ­യ­ത്തി­ന്റെ അ­വ­കാ­ശി­ക­ളാ­കാം.


സാ­യഹ്നം:
വി­ള­ക്കിന്‍­തി­രി കൊ­ളു­ത്തു­ന്ന­വളെ,
മു­റിവു­കൊ­ളുപ്പി­യ പ­ഞ്ഞി­ത്തു­ണ്ടാ­ണ് സന്ധ്യ.
ക­ട­ലെ, എ­ന്റെ മു­റിവി­ലൊ­ഴി­ക്കാന്‍
നി­ന്റെ ഉ­മ­നീര്‍ തരൂ.

ജന്മദിനം


ഉരുകി­യൊ­ലി­ക്കു­ന്ന മെ­ഴു­കു­തി­രി­യു­ടെ വെ­ളി­ച്ച­ത്തില്‍
കെ­യ്­ക്കു­മു­റി­യ്‌­ക്കേ­ണ്ട കത്തി­കൊ­ണ്ട് ദേ­ഹം മു­റിച്ച്
മ­ര­ണ­ത്തി­ന്റെ വാ­യി­ലേ­യ്­ക്കിട്ടു­കൊ­ടു­ത്ത്
ഞാ­നെ­ന്റെ ജ­ന്മ­ദി­നമാ­ഘോ­ഷിച്ചു.

നിദ്രാട­നം


സാ­യാ­ഹ്ന ­സൂ­ര്യ­ന്റെ മൂര്‍­ദ്ധാ­വി­ലു­മ്മ­വെച്ച്
അ­ന്തി­വെ­ട്ട­ത്തി­ന് തിരി­കൊ­ളുത്തി
ഭൂ­മി­യു­ടെ ഭൂ­ത­കാ­ലം സ്വ­പ്‌­നം­ക­ണ്ട­വ­ളു­റങ്ങി.
ആ­കാ­ശം അ­തി­ന്റെ പാളി­കൊണ്ട്
ഉ­ട­യാ­ടയും പു­തപ്പും നെ­യ്ത്
അ­വ­ളു­ടെ ന­ഗ്ന­ത­യിലും
ത­ണു­പ്പിലും പു­ത­പ്പിച്ചു.
അ­വള്‍ നി­ദ്രാ­ട­ന­ത്തി­ലൂടെ 
സൂ­ര്യ­നി­ലേ­യ്­ക്ക് ന­ടന്നു.

ശലഭം


ശ­ല­ഭമേ, പു­രോ­ഹിതന്റെ
ശി­രോ­വ­സ്­ത്ര­ങ്ങ­ളില്‍ നീ പൂ­ക്കള്‍ തി­ര­യുന്നു.
നി­ന്റെ ചി­റ­കിന്‍ വര്‍­ണ്ണങ്ങള്‍
മ­ഴ­വില്ലി­ന്റെ മ­ന്ത്ര­മാ­ക്കുക.
മ­രി­ച്ചവ­ന്റെ വാ­ക്കുകള്‍­കൊണ്ട്
നി­ന­ക്കൊ­രു പൂ­ന്തോ­പ്പ് പ­ണി­യാം.
എ­ന്റെ മു­റി­വി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­ക്ക­ളുടെ
അ­ത്താ­ഴവും ക­ഴിച്ച്
നീ ഇ­രു­ളി­ന്റെ പൊ­രു­ളി­ലേ­യ്­ക്ക് പോ­കുക.

സതി


ഭൂമ­ദ്ധ്യ­രേ­ഖ­യില്‍ അ­വ­ളൊ­രു തൈ നട്ടു.
തൈ വ­ളര്‍­ന്ന് ത­ണ­ലാ­യ് നി­ഴ­ലായ്.
നി­ഴ­ലില്‍ ഞാ­നൊ­രു ചിത,
അ­വ­ളൊ­രു സതി.

Monday 13 June 2011

നഗ്നത


ഉ­ടു­തു­ണി­ക്ക് 
മ­റു­തു­ണി­യില്ലാ­ത്തവന്‍
ഒ­റ്റ­മു­ണ്ടു­കാ­രന്‍ ഞാന്‍.
ഭാ­ഷ നല്‍കിയ ഉ­ടു­തു­ണി 
തി­രി­ച്ചു നില്‍കി,
ന­ഗ്ന­ത­യി­ലേ­യ്­ക്ക് 
ന­ട­ക്കു­ന്നവന്‍.

മീശാന്‍ചെ­ടി


തൂ­ങ്ങി­മ­രി­ക്കാന്‍ ആ­കാ­ശ­മില്ലാ­ത്തതു­കൊണ്ട് 
ഞാന്‍ മ­രി­ക്കു­ന്നില്ല.   തൂ­ത്തു­വാ­രി­ത്തുടച്ച്
ഭൂ­മി­യില്‍ ഒ­രു ഖ­ബര്‍ കു­ഴി­ക്കണം.
ഇ­നി അ­തില്‍ ജീ­വി­ക്കണം.
മീ­ശാന്‍ചെ­ടി 
വ­ളര്‍­ന്ന് തന്ത­യെ ചോ­ദി­ക്കു­മ്പോള്‍
ഉറ­ക്കം ന­ടി­ച്ചു­റ­ങ്ങണം.

തുറുങ്ക്


തെ­ളി­യാ­നില്ല 
എ­ന്നി­ലൊ­രു പു­ഴ­യും,
പൂ­ക്കാ­നില്ല 
എന്നി­ലൊ­രു മ­ര­വും,
പ്രി­യേ, 
തു­ടര്‍­ക്ക­ഥ­ക­ളാല്‍ 
തു­റു­ങ്കി­ല­ക­പ്പെ­ട്ട­വര്‍ നമ്മള്‍.



പത്രാ­ധി­പര്‍ക്ക്


വാക്കു­കള്‍ മൂ­കവും ബ­ദി­ര­വു­മാ­കു­ന്നിടത്ത്
എന്റെ ഈ ത­ല ഒ­ട്ടി­ച്ചു­വെ­യ്­ക്കുക.
നെ­റ്റി­ത്ത­ട­ത്തി­ലെ ചു­ളിഞ്ഞ വ­രകള്‍,
കാ­ല­ത്തി­ന്റെ മ­ങ്ങ­ലേ­റ്റ് രോ­മം പ­റഞ്ഞു­പോ­യ
ക­വിള്‍­ക്കു­ഴികള്‍,
ആ­ഴ­ങ്ങ­ളില്‍­നി­ന്ന് പു­റ­ത്തേ­യ്­ക്ക് തെ­റി­ക്കുന്ന നോട്ടം.
തൊ­ണ്ട­യെല്ലി­ന്റെ കൂര്‍­പ്പില്‍­നിന്ന്
ചു­ണ്ടി­ലൂ­റു­ന്ന ചി­രി­യെ ശ്ര­ദ്ധി­ക്കുക.
വാ­ക്കു­കള്‍ അ­യ­ച്ചു­ത­രാ­നില്ലാ­ത്തവന്റെ
ത­ല­ച്ചി­ത്ര­ത്തി­ന് എ­ന്ത് ശീര്‍­ഷ­ക­മാണ്
നി­ങ്ങള്‍ നല്‍ക്കുക?!





ഒറ്റമരം


നീ നി­ന്റേയും ഞാന്‍ എ­ന്റേ­യും 
അ­ക­ല­ങ്ങ­ളി­ലാണ്.
മ­ഴ­കൊ­ള്ളു­ന്ന ഒ­റ്റമ­രം പോ­ലെ­യാ­ണ് 
എ­നിക്ക് പ്ര­ണയം.
മി­ന്നല്‍­പ്പി­ണര്‍വ­ന്ന് ചാ­മ്പ­ലാ­വാ­നാ­ണ് 
എ­ന്റെ കാ­ത്തി­രിപ്പ്.
പു­ഴ­യി­ലൂ­ടെ ഒ­ഴു­കി 
ക­ട­ലില്‍ അ­ലി­ഞ്ഞു­ചേ­രാന്‍,
പി­ന്നെയും ഒ­റ്റ­മ­ര­മാ­യി 
ജ­നി­ക്കാന്‍.

Friday 10 June 2011

ഫ്രി­ഡ്­ജ്


എന്നെ ഈ ഫ്രി­ഡ്­ജി­ന്റെ അ­ക­ത്തേ­യ്­ക്ക് കി­ടത്തൂ, 
ആ­ഴവും പ­ര­പ്പു­മില്ലാ­ത്ത ഇതി­ലൊ­ന്ന് മു­ങ്ങി­ത്ത­പ്പട്ടെ.
കി­ട്ടു­ന്ന­തെന്തും ക­വി­ത­യാ­ക്കി, 
ഒ­രു ക­ട­ലാ­സ് കു­ഴല്‍ അ­തില്‍ ആ­ഴ്­ത്തി നി­ങ്ങള്‍­ക്ക് ത­രാം.
അ­ത് വ­ലി­ച്ചു­കു­ടി­ച്ച് ത­ണു­ക്കേ­ണ്ട ഉ­ള്ളം പൊ­ള്ളു­മ്പോള്‍
നി­ങ്ങള്‍ പ­റ­യു­മാ­യി­രി­ക്കും, 'എയ്, ഇ­തൊ­രു ക­വി­ത­യേ­യല്ല.'
എ­ന്നാല്‍ കു­ടി­ച്ച­തി­ന്റെ കാശ്, അ­താ­ണെ­ന്റെ വേ­വ­ലാതി.

പക്ഷി


പ­ട­നി­ല­ത്തി­ന്റെ ദീ­ന­ത­യില്‍ ദി­ക്ക് തെറ്റി­യ പക്ഷി­യോട്
സ­മ­യ ഭൂ­മി­ക­യി­ലേ­യ്­ക്ക് വ­ഴി ചോ­ദിച്ചു.


പ­ക്ഷി പ­റഞ്ഞു, സമ­യം സ­ന്ദേ­ഹമല്ല,
പ്ര­ഭാ­തവും പ്ര­ദോ­ഷ­വുമല്ല,
അ­ത് ആ­കാശ­ത്ത് വി­ശ്ര­മി­ക്കു­ന്നില്ല,
കാ­റ്റ­തി­ന്റെ ഗ­തി നിര്‍­ണ്ണ­യി­ക്കു­ന്നില്ല,
ക­ട­ല­തി­ന്റെ ആ­ഴ­മ­ള­ക്കു­ന്നില്ല,
ക­ര­യ­തി­ന്റെ ഇ­രി­പ്പി­ട­വു­മല്ല. 


എ­ന്നാല്‍ നി­ന്റെ ദൃ­ഷ്ടി അ­തി­ന്റെ സൂ­ചി­യും
നി­ന്റെ മി­ടി­പ്പ­തി­ന്റെ പെന്റു­ല­വും­തന്നെ.
വി­ധിയും വി­ധാ­താ­വും, നീ ത­ന്നെ­യ­തിന്റെ
അര്‍­ത്ഥവും അ­ള­വും.


ചെ­റ­ക­ടി­ച്ചു പ­റന്നു­പോ­കു­ന്ന പ­ക്ഷി­യുടെ 
കൊ­ക്കിന്‍ മു­ന­യി­ലേ­യ്­ക്ക് ഞാന്‍ നോ­ക്കി­നിന്നു.

ബാല്യം


ഉ­പ്പ് ചോ­ദി­ച്ചു­വ­ന്ന പെണ്‍­കുട്ടി.
ക­ട­ലി­ന്റെ ആര്‍ദ്രത കോ­രി നി­റ­ച്ച 
നി­ന്റെ കൈ­ക്കു­മ്പി­ളില്‍
കാ­ല­ത്തി­ന്റെ ഉ­റ­വിടം.  
ബാ­ല്യ­ത്തി­ന്റെ ചെ­റു­മാ­ങ്ങ­യ്­ക്ക് 
കല്ലു­പ്പി­ന്റെ രസം.

ജലാംശം


പെയ്­ത മ­ഴ­കൊ­ളൊ­ക്കെ­യും 
പു­ഴ­ക­ളായും പൂ­ക്ക­ളായും പു­നര്‍­ജ­നി­ക്കുന്നു.
തീ­രാ­ത്ത ദാ­ഹ­മായി,
തീര്‍­ത്ഥ­മായി,
അ­വ­ളു­ടെ ജ­ലാം­ശ­ത്തില്‍ ഞാ­നും 
പു­നര്‍­ജ­നി­ക്കുന്നു.


പെയ്‌­തൊ­ഴി­ഞ്ഞ എ­ന്റെയീ ദേ­ഹവും
ഞാ­നീ പെ­രു­മ­ഴ­യില്‍ ഉ­പേ­ക്ഷി­ക്കുന്നു.