Tuesday 14 June 2011

മുറി­വ്


പ്ര­ഭാതം:
ആ­കാ­ശ­മൊ­ന്നു തോണ്ടി­നോക്കി
കൈ­വെ­ള്ള­യി­ലെ രേ­ഖ­ക­ളെല്ലാം
ക­റുത്തു­പോയി.


മ­ദ്ധ്യാഹ്നം:
ഈ ഉ­ച്ച­ചൂ­ടിന്‍ മൈ­താ­ന­ത്തി­രുന്ന്
ന­മുക്കും പ്ര­ണ­യ­ത്തി­ന്റെ അ­വ­കാ­ശി­ക­ളാ­കാം.


സാ­യഹ്നം:
വി­ള­ക്കിന്‍­തി­രി കൊ­ളു­ത്തു­ന്ന­വളെ,
മു­റിവു­കൊ­ളുപ്പി­യ പ­ഞ്ഞി­ത്തു­ണ്ടാ­ണ് സന്ധ്യ.
ക­ട­ലെ, എ­ന്റെ മു­റിവി­ലൊ­ഴി­ക്കാന്‍
നി­ന്റെ ഉ­മ­നീര്‍ തരൂ.

1 comment:

  1. ഇലതണ്ട് .. കവിതകള്‍ ...ഒത്തിരി നന്നായിരിക്കുന്നു... ഇനി ഇപ്പോഴും വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു...

    All the very best
    :)

    ReplyDelete