Tuesday 14 June 2011

ശലഭം


ശ­ല­ഭമേ, പു­രോ­ഹിതന്റെ
ശി­രോ­വ­സ്­ത്ര­ങ്ങ­ളില്‍ നീ പൂ­ക്കള്‍ തി­ര­യുന്നു.
നി­ന്റെ ചി­റ­കിന്‍ വര്‍­ണ്ണങ്ങള്‍
മ­ഴ­വില്ലി­ന്റെ മ­ന്ത്ര­മാ­ക്കുക.
മ­രി­ച്ചവ­ന്റെ വാ­ക്കുകള്‍­കൊണ്ട്
നി­ന­ക്കൊ­രു പൂ­ന്തോ­പ്പ് പ­ണി­യാം.
എ­ന്റെ മു­റി­വി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­ക്ക­ളുടെ
അ­ത്താ­ഴവും ക­ഴിച്ച്
നീ ഇ­രു­ളി­ന്റെ പൊ­രു­ളി­ലേ­യ്­ക്ക് പോ­കുക.

1 comment:

  1. mustafaaaa !! ur poems peels off my sensibility ! good !!

    ReplyDelete