Monday 13 June 2011

പത്രാ­ധി­പര്‍ക്ക്


വാക്കു­കള്‍ മൂ­കവും ബ­ദി­ര­വു­മാ­കു­ന്നിടത്ത്
എന്റെ ഈ ത­ല ഒ­ട്ടി­ച്ചു­വെ­യ്­ക്കുക.
നെ­റ്റി­ത്ത­ട­ത്തി­ലെ ചു­ളിഞ്ഞ വ­രകള്‍,
കാ­ല­ത്തി­ന്റെ മ­ങ്ങ­ലേ­റ്റ് രോ­മം പ­റഞ്ഞു­പോ­യ
ക­വിള്‍­ക്കു­ഴികള്‍,
ആ­ഴ­ങ്ങ­ളില്‍­നി­ന്ന് പു­റ­ത്തേ­യ്­ക്ക് തെ­റി­ക്കുന്ന നോട്ടം.
തൊ­ണ്ട­യെല്ലി­ന്റെ കൂര്‍­പ്പില്‍­നിന്ന്
ചു­ണ്ടി­ലൂ­റു­ന്ന ചി­രി­യെ ശ്ര­ദ്ധി­ക്കുക.
വാ­ക്കു­കള്‍ അ­യ­ച്ചു­ത­രാ­നില്ലാ­ത്തവന്റെ
ത­ല­ച്ചി­ത്ര­ത്തി­ന് എ­ന്ത് ശീര്‍­ഷ­ക­മാണ്
നി­ങ്ങള്‍ നല്‍ക്കുക?!





No comments:

Post a Comment