പടനിലത്തിന്റെ ദീനതയില്‍ ദിക്ക് തെറ്റിയ പക്ഷിയോട്
സമയ ഭൂമികയിലേയ്ക്ക് വഴി ചോദിച്ചു.
പക്ഷി പറഞ്ഞു, സമയം സന്ദേഹമല്ല,
പ്രഭാതവും പ്രദോഷവുമല്ല,
അത് ആകാശത്ത് വിശ്രമിക്കുന്നില്ല,
കാറ്റതിന്റെ ഗതി നിര്‍ണ്ണയിക്കുന്നില്ല,
കടലതിന്റെ ആഴമളക്കുന്നില്ല,
കരയതിന്റെ ഇരിപ്പിടവുമല്ല.
എന്നാല്‍ നിന്റെ ദൃഷ്ടി അതിന്റെ സൂചിയും
നിന്റെ മിടിപ്പതിന്റെ പെന്റുലവുംതന്നെ.
വിധിയും വിധാതാവും, നീ തന്നെയതിന്റെ
അര്‍ത്ഥവും അളവും.
ചെറകടിച്ചു പറന്നുപോകുന്ന പക്ഷിയുടെ
കൊക്കിന് മുനയിലേയ്ക്ക് ഞാന്‍ നോക്കിനിന്നു.
Amazing!
ReplyDelete